Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assassination

ഇ​നി പ്ര​തി​കാ​ര​ത്തി​ന്‍റെ നാ​ളു​ക​ൾ; ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി ഐ​ആ​ർ​ജി​സി

ടെ​ഹ്റാ​ൻ: ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​നേ​യി​യെ വ്യോ​മാ​ക്ര​മ​ണ​ത്തി​ലൂ​ടെ വ​ധി​ച്ച അ​മേ​രി​ക്ക​യ്ക്കും ഇ​സ്ര​യേ​ലി​നും ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്. അ​മേ​രി​ക്ക​യ്ക്കും ഇ​സ്ര​യേ​ലി​നും ഓ​ർ​മ​യി​ൽ​നി​ന്ന് മാ​യ്ച്ചു​ക​ള​യാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം ക​ടു​ത്ത തി​രി​ച്ച​ടി​യാ​കും ന​ൽ​കു​ക​യെ​ന്ന് ഐ​ആ​ർ​ജി​സി വ്യ​ക്ത​മാ​ക്കി.

ഖ​മ​നേ​യ്‌​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ​ക്കി​ടെ​യാ​ണ് ഐ​ആ​ർ​ജി​സി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ഹ​മ്മ​ദ് വ​ഹീ​ദി ശ​ക്ത​മാ​യ പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. നീ​തി പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്കും. കു​ട്ടി​ക​ളെ കൊ​ല്ലു​ന്ന അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ന് അ​ർ​ഹ​മാ​യ തി​രി​ച്ച​ടി ന​ൽ​ക​ണ​മെ​ന്നും അ​ഹ​മ്മ​ദ് വ​ഹീ​ദി ആ​ഹ്വാ​നം ചെ​യ്തു.

അ​മേ​രി​ക്ക​യു​ടെ ക്രി​മി​ന​ൽ നേ​താ​ക്ക​ളും ഇ​സ്ലാ​മി​ക വി​പ്ല​വ​ത്തി​ന്‍റെ​യും പ്ര​തി​രോ​ധ മു​ന്ന​ണി​യു​ടെ​യും മു​ഴു​വ​ൻ ശ​ത്രു​ക്ക​ളും ഒ​രു കാ​ര്യം മ​ന​സി​ലാ​ക്ക​ണം. ഈ ​ദൈ​വി​ക നേ​താ​വി​നെ ഭീ​രു​ത്വം​കൊ​ണ്ട് കൊ​ല​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ട് അ​വ​ർ​ക്ക് ഒ​രി​ക്ക​ലും പ്ര​തി​രോ​ധ​ത്തി​ന്‍റെ കൊ​ടി താ​ഴെ​യി​റ​ക്കാ​നാ​കി​ല്ലെ​ന്നും വ​ഹീ​ദി പ​റ​ഞ്ഞു.

International

മോസ്കോയിൽ റഷ്യന്‌ ജനറലിനെ വധിക്കാൻ‌ ശ്രമം

മോ​​​സ്കോ: ​​​റ​​​ഷ്യ​​​യി​​​ൽ മു​​​തി​​​ർ​​​ന്ന പ​​​ട്ടാ​​​ള ജ​​​ന​​​റ​​​ലി​​​നെ വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ല്ലാ​​​ൻ ശ്ര​​​മം. മി​​​ലി​​​ട്ടറി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് യൂ​​​ണി​​​റ്റാ​​​യ ജി​​​ആ​​​ർ​​​യു​​​വി​​​ന്‍റെ ഡെ​​​പ്യൂ​​​ട്ടി ത​​​ല​​​വ​​​ൻ ല​​​ഫ്. ജ​​​ന​​​റ​​​ൽ വ്ലാ​​​ഡി​​​മി​​​ർ അ​​​ല​​​ക്സി​​​യേ​​​വി​​​നെ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. മോ​​​സ്കോ​​​യു​​​ടെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ് പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

അ​​​ദ്ദേ​​​ഹ​​​ത്തി​​നു നി​​​ര​​​വ​​​ധി ത​​​വ​​​ണ വെ​​​ടി​​​യേ​​​റ്റു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. അ​​​ക്ര​​​മി ര​​​ക്ഷ​​​പ്പെ​​​ട്ട. യു​​​ക്രെ​​​യ്ൻ‌ യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ഒ​​​ട്ടേ​​​റെ റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ള മേ​​​ധാ​​​വി​​​മാ​​​ർ സ​​​മാ​​​ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

2024 ഡി​​​സം​​​ബ​​​റി​​​നു ശേ​​​ഷം അ​​​ല​​​ക്സി​​​യേ​​​വി​​​ന്‍റെ ല​​​ഫ്. ജ​​​ന​​​റ​​​ൽ റാ​​​ങ്കു​​​ള്ള മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​ല ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം യു​​​ക്രെ​​​യ്ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു.

സോ​​​വ്യ​​​റ്റ് യു​​​ക്രെ​​​യ്നി​​​ലാ​​​ണ് അ​​​ല​​​ക്സി​​​യേ​​​വ് ജ​​​നി​​​ച്ച​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സീ​​​നി​​​യ​​​റും ജി​​​ആ​​​ർ​​​യു മേ​​​ധാ​​​വി​​​യു​​​മാ​​​യ കോ​​​സ്റ്റി​​​യു​​​ക്കോ​​​വ് ആ​​​ണ് അ​​​ബു​​​ദാ​​​ബി​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​യും യു​​​ക്രെ​​​യ്നും ഉ​​​ൾ​​​പ്പെ​​​ട്ട ത്രി​​​ക​​​ക്ഷി സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​യി​​​ൽ റ​​​ഷ്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ല​​​സ്കി​​​യേ​​​വി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ വ​​​ധ​​​ശ്ര​​​മം പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നെ അ​​​റി​​​യി​​​ച്ച​​​താ​​​യി ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് അ​​​റി​​​യി​​​ച്ചു. അ​​​ക്ര​​​മി​​​യെ പി​​​ടി​​​കൂ​​​ടാ​​​ൻ ഊ​​​ർ​​​ജി​​​ത ശ്ര​​​മം ന​​​ട​​​ക്കു​​​കയാണ്.

Latest News

Corehub Up